Cricket

ലങ്കയെ അടിച്ചൊതുക്കി ബംഗ്ലാകടുവകള്‍ക്ക് ആവേശ ജയം

ലങ്കയെ അടിച്ചൊതുക്കി ബംഗ്ലാകടുവകള്‍ക്ക് ആവേശ ജയം
X


കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്‌ക്കെതിരേ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം. അഞ്ച് വിക്കറ്റിനാണ് ആതിഥേയരായ ലങ്കയെ ബംഗ്ലാദേശ് മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റിന് 214 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 19.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 215 റണ്‍സ് നേടി വിജയം പിടിക്കുകയായിരുന്നു. മുഷ്ഫിഖര്‍ റഹീമിന്റെ (72*) അപരാജിത അര്‍ധ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്. 35 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സുമാണ് മുഷ്ഫിഖര്‍ പറത്തിയത്. തമിം ഇക്ബാല്‍ 29 പന്തില്‍ 47 റണ്‍സും ലിന്റണ്‍ ദാസ് 18 പന്തില്‍ 43 റണ്‍സും നേടി തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് കരുത്തായത് കുശാല്‍ പെരേര (74), കുശാല്‍ മെന്‍ഡിസ് (57) എന്നിവരുടെ ബാറ്റിങാണ്.
Next Story

RELATED STORIES

Share it