Flash News

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ഗതാഗതം ഇന്ന്പുനസ്ഥാപിക്കും

കൊച്ചി: കനത്ത നാശനഷ്ടങ്ങളുണ്ടാക്കി ഓഖി ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും ലക്ഷദ്വീപിലെ ജനജീവിതം സാധാരണ നിലയിലാവാന്‍ ഇനിയും ദിവസങ്ങളെടുക്കും. കൊച്ചിയില്‍ നിന്നു ദ്വീപിലേക്കുള്ള കപ്പല്‍ ഗതാഗതം ഇന്നു പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊച്ചി, ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളിലായി ആയിരത്തോളം ലക്ഷദ്വീപുകാരാണു പോവാനാവാതെ കുടുങ്ങിക്കിടക്കുന്നത്. എം വി കവരത്തി, എം വി കോറല്‍, എം വി ലഗൂണ്‍ എന്നീ കപ്പലുകളാണു ഇന്ന് കൊച്ചിയില്‍ നിന്ന് വിവിധ ദ്വീപുകളിലേക്ക് യാത്രതിരിക്കുക. കാറ്റും മഴയും കടല്‍ക്ഷോഭവും മൂലം 500 കോടിയിലേറെ രൂപയുടെ നഷ്ടമാണു ദ്വീപില്‍ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മിനിക്കോയ്, കല്‍പ്പേനി ദ്വീപിലാണ് ഓഖി കൂടുതല്‍ നാശംവിതച്ചത്.  25 ബോട്ടുകളിലായി മല്‍സ്യബന്ധനത്തിനു പോയ 317 പേര്‍ ഇതുവരെ മടങ്ങിയെത്തിയിട്ടുണ്ട്. നാവികസേനയുടെ ഒമ്പതു കപ്പലുകളാണ് ദ്വീപില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Next Story

RELATED STORIES

Share it