Flash News

റൗദയിലെ രഹസ്യപ്പെട്ടിയുടെ വിവരങ്ങളുമായി ശെയ്ഖ് ആഇദ്



മദീന: റൗദ ശരീഫിനുള്ളില്‍ രഹസ്യപ്പെട്ടിക്കുള്ളിലുണ്ടായിരുന്ന വിവരങ്ങള്‍ 40 വര്‍ഷത്തിനു ശേഷം വെളിപ്പെടുത്തി പെട്ടി തുറക്കുന്നതിനു നിയോഗിക്കപ്പെട്ട ശെയ്ഖ് ആഇദ് ബിന്‍ റുവൈസ്. മുഹമ്മദ് നബിയുടെ ഖബറിനരികിലുണ്ടായിരുന്ന ഇരുമ്പുപെട്ടികള്‍ തുറക്കാന്‍ ഫൈസല്‍ രാജാവിന്റെ കാലത്ത് ചുമതലപ്പെടുത്തിയ പ്രത്യേക സമിതിയിലെ അംഗമായിരുന്നു ആഇദ്. ഇശാ നമസ്‌കാരത്തിനു ശേഷം തങ്ങള്‍ റൗദയ്ക്കുള്ളില്‍ പ്രവേശിച്ചപ്പോള്‍ അവിടെ രണ്ട് ഇരുമ്പു പെട്ടികളാണുണ്ടായിരുന്നത്. ഉസ്മാനിയ ഭരണകാലത്തുള്ള പെട്ടികളായിരുന്നു അവ. റൗദ ശരീഫിന്റെ പാറാവുകാരുടെ സാന്നിധ്യത്തിലാണ് പെട്ടികള്‍ തുറന്നത്. ആദ്യത്തെ പെട്ടിയില്‍ സ്വര്‍ണവും വെള്ളിയുമായിരുന്നു. രണ്ടാമത്തെ പെട്ടിയില്‍ പ്രവാചകനുള്ള ചില കത്തുകളും സുല്‍ത്താന്‍ അബ്ദുല്‍ മജീദിന്റെ മകള്‍ക്കുള്ള ആഭരണങ്ങളുമായിരുന്നു. സ്വര്‍ണശേഖരവും ആഭരണങ്ങളും ധനമന്ത്രാലയത്തിനും സൗദി മോണിറ്ററിങ് അതോറിറ്റിക്കും കൈമാറിയതായി അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമിക് ഔഖാഫ്, ധനമന്ത്രാലയം, ദീവാനുല്‍ മുറാഖബ തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു സമിതിയിലുണ്ടായിരുന്നത്. ശെയ്ഖ് ആഇദിന്റെ വെളിപ്പെടുത്തലുകള്‍ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു കഴിഞ്ഞു.
Next Story

RELATED STORIES

Share it