Flash News

റോഹിങ്ക്യന്‍ ക്യാമ്പിന് തീയിട്ടത് തങ്ങളെന്ന് ബിജെപി യുവനേതാവ്

റോഹിങ്ക്യന്‍ ക്യാമ്പിന് തീയിട്ടത് തങ്ങളെന്ന് ബിജെപി യുവനേതാവ്
X


ന്യൂഡല്‍ഹി:റോഹിങ്ക്യന്‍ ക്യാമ്പിന് തീയിട്ടത് തങ്ങളെന്ന് തുറന്ന് സമ്മതിച്ച് ബിജെപി യുവനേതാവ്. ബിജെപിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ട്വിറ്ററിലൂടെയാണ് മനീഷ് ഇക്കാര്യം സമ്മതിച്ചത്. തെക്കന്‍ ഡല്‍ഹിയിലെ കാളിന്ദി കുഞ്ചില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിച്ചിരുന്ന ക്യാമ്പിന് തീയിട്ടത് തങ്ങളാണെന്ന് മനീഷ് ട്വീറ്റ് ചെയ്തു.
ഏപ്രില്‍ 18നാണ് മനീഷ് ട്വീറ്റ് ചെയ്തത്. 'ശരിയാണ്, ഞങ്ങള്‍ റോഹിങ്ക്യന്‍ തീവ്രവാദികളുടെ വീടുകള്‍ കത്തിച്ചു'-എന്നായിരുന്നു മനീഷിന്റെ ട്വീറ്റ്. ക്യാമ്പ് കത്തിച്ചാമ്പലയാതോടെ അഭയാര്‍ഥികള്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയും യുഎന്‍ അനുവദിച്ച പ്രത്യേക വിസയുമെല്ലാം നഷ്ടമായി. ട്വീറ്റുകള്‍ വിവാദമായതോടെ ട്വിറ്റര്‍ അക്കൗണ്ട് തന്നെ പിന്നീട് ഡിലീറ്റ് ചെയ്ത നിലയിലാണ്. തീപിടുത്തമുണ്ടായതിന് പിന്നാലെ മനീഷ് നടത്തിയ ട്വീറ്റുകളടക്കം ചേര്‍ത്ത് എഐഎംഎം ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it