kozhikode local

റോസ്ഗാര്‍ഡന്‍ റോഡിന് എംഎല്‍എ ഫണ്ടില്‍ നിന്ന് 30 ലക്ഷം അനുവദിച്ചു

താമരശ്ശേരി: പുതുപ്പാടി പഞ്ചായത്ത്് മണല്‍വയല്‍ റോസ്ഗാര്‍ഡന്‍ റോഡിന് ജോര്‍ജ് എം തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് 30 ലക്ഷം രൂപ അനുവദിച്ചു. 65 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ കൂടി കടന്നു പോകുന്ന റോഡ് മഴ ആരംഭിച്ചതോടെ ചെളിക്കുളമായി മാറുകയായിരുന്നു. കാല്‍നട പോലും ദുസ്സഹമായ റോഡില്‍ കുട്ടികള്‍ വീഴുന്നതും യാത്രകള്‍ മുടങ്ങുന്നതും പതിവായതോടെ ജനങ്ങള്‍ ഏറെ പ്രയാസത്തിലായി.
കോളനി നിവാസികള്‍ നല്‍കിയ നിവേദനങ്ങളും നവ മാധ്യമ വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ് ജോണ്‍, ഗ്രാമ പഞ്ചായത്തംഗം പി കെ ഷൈജല്‍ എന്നിവര്‍ എംഎല്‍എയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.
പ്രദേശവാസികള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ച വിവരം ഗിരിഷ് ജോണ്‍ അറിയിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ഉടന്‍ പ്രവര്‍ത്തി ആരംഭിക്കുമെന്നും അറിയിച്ചു. പി കെ ഷൈജല്‍ അധ്യക്ഷത വഹിച്ചു.


Next Story

RELATED STORIES

Share it