Idukki local

റോഡ് നിര്‍മാണം പാതിവഴിയില്‍; ജനം ദുരിതത്തില്‍

മറയൂര്‍: കോവില്‍ക്കടവ്- ഇടക്കടവ് മണ്ണ് റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാകുന്നു. കുണ്ടും കുഴിയും പാറകളും നിറഞ്ഞ റോഡിലൂടെയുള്ള കാല്‍നടയാത്ര പോലും അപകടകരമാണ്. ശ്രദ്ധ ഒന്നു തെറ്റിയാല്‍ നേരെ പാമ്പാറ്റിലേക്കു പതിക്കും. ഇടക്കടവില്‍ എത്തിപ്പെട്ടാല്‍ മാത്രം വാഹനസൗകര്യം ലഭ്യമാകുന്ന പാളപെട്ടി, വണ്ണാന്തുറ തുടങ്ങിയ ആദിവാസി കോളനികളിലെ ജനങ്ങള്‍ രോഗികളെ ആശുപത്രികളിലെത്തിക്കുന്നത് ഈ പാതയിലൂടെയാണ്.
ഇടക്കടവ്, പൊങ്ങംപള്ളി, പുതുവെട്ട്, തുങ്കവയല്‍ ഗ്രാമത്തിലെ ജനങ്ങളും ആശ്രയിക്കുന്നത് ഈ പാതയെയാണ്. നിര്‍മാണം പൂര്‍ത്തീകരിക്കാതെ പാറകളും കുഴികളും നിറഞ്ഞിരുന്ന പാത സമീപനാളില്‍ പ്രദേശത്തെ സ്ത്രീകള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നന്നാക്കിയിരുന്നെങ്കിലും പൂര്‍ണമായി ഗതാഗതയോഗ്യമായില്ല. ചുക്കുളം, പയസ്‌നഗര്‍ ചുറ്റി കോവില്‍ക്കടവിലേക്കെത്താവുന്ന മറ്റൊരു പാതയുണ്ടെങ്കിലും ഏഴ് കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it