റോഡ് തകര്‍ച്ച: സമരത്തില്‍ നിന്ന് ബസ്സുടമകള്‍ പിന്‍മാറി

തൃശൂര്‍: ദേശീയപാതയിലെ റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ തൃശൂര്‍-പാലക്കാട് റൂട്ടില്‍ നടത്താനിരുന്ന സമരത്തില്‍ നിന്ന് സ്വകാര്യ ബസ്സുടമകള്‍ പിന്‍മാറി. തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുമായി ബസ്സുടമകളുടെ സംഘടനയായ കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരത്തി ല്‍ നിന്ന് പിന്‍മാറിയത്. ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍: ഗതാഗതക്കുരുക്കിന് പ്രധാന കാരണമായ ട്രെയിലര്‍, കണ്ടെയ്‌നര്‍ ലോറികള്‍ പോലിസിന്റെ നേതൃത്വത്തില്‍ തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഇന്ന് രാവിലെ 6 മുതല്‍ വൈകീട്ട് 8 വരെ റോഡരികില്‍ പിടിച്ചിടും. സര്‍വീസ് റോഡുകളിലൂടെ കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കും. സ്വകാര്യ ബസ്സുകള്‍ക്കെതിരെ അനാവശ്യമായി കേസുകള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കും.

Next Story

RELATED STORIES

Share it