thrissur local

റോഡിലെ കുഴിയില്‍ ബൈക്ക് വീണ് യുവാവ് മരിച്ച സംഭവം: 11,57,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ചാവക്കാട്: ദേശീയപാത 17 ഒരുമനയൂര്‍ ഓവുപാലത്തിനടുത്ത് കുഴിയില്‍ ബൈക്ക് ചാടി യുവാവ് മരിച്ച സംഭവത്തില്‍ ആശ്രിതര്‍ക്ക് 11,57,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ചാവക്കാട് സബ് കോടതി ഉത്തരവ്. ചാവക്കാട് വഞ്ചിക്കാടിലെ ലിബിത സാരി സെന്റര്‍ ഉടമ അമ്പലത്ത് വീട്ടില്‍ ഹൈദ്രോസ് കുട്ടിയുടെ മകന്‍ ബഷീര്‍ മരിച്ച സംഭവത്തിലാണ് സബ് ജഡ്ജ് എന്‍ ശേഷാദ്രിനാഥന്റെ ഈ ഉത്തരവ്.
2010 ഒക്ടോബര്‍ ഏഴിനുണ്ടായ അപകടത്തിലാണ് ബഷീര്‍ മരിച്ചത്. 15 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ സഫരിയയാണ് ചാവക്കാട് സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ജില്ലാ കലക്ടര്‍, ചീഫ് എഞ്ചിനീയര്‍, ദേശീയപാത അധികൃതര്‍ എന്നിവരെ പ്രതികളാക്കിയായിരുന്നു കേസ് നല്‍കിയത്. റോഡിലെ കുഴികള്‍ യഥാസമയം അടക്കാതിരുന്നതും അധികൃതരുടെ അനാസ്ഥയുമാണ് അപകടത്തിനു കാരണമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 11,57,500 രൂപയും ആറു ശതമാനം പലിശയും കോടതി ചെലവും നല്‍കാന്‍ സബ് ജഡ്ജ് ഉത്തരവിടുകയായിരുന്നു.

Next Story

RELATED STORIES

Share it