malappuram local

റോഡരികില്‍ മാലിന്യം കുന്നുകൂടുന്നു: പരസ്പരം പഴിചാരി രാട്രീയ സമരം

പരപ്പനങ്ങാടി: റോഡരികില്‍ മാലിന്യം കുന്നുകൂടുന്നതില്‍ പരസ്പരം പഴിചാരി ഭരണ പ്രതിപക്ഷ സമരങ്ങള്‍ അപഹാസ്യമാവുന്നു. പരപ്പനങ്ങാടി ടോള്‍ ബൂത്തിനരികെയാണ് പ്ലാസ്റ്റിക് ചാക്കിലാക്കി മാലിന്യം റോഡരികില്‍ കൂട്ടിയിരിക്കുന്നത്. ഈ ഭാഗങ്ങളിലെ മാലിന്യ ഇവിടെ കൊണ്ടിടാന്‍ പറഞ്ഞത് ഇടത് കൗണ്‍സിലറാണന്ന് ആരോപിച്ച് മുസ്്‌ലീം ലീഗും മാലിന്യം നീക്കം ചെയ്യാന്‍ വിമുഖത കാണിക്കുന്നുവെന്നാരോപിച്ച് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ചാക്കുകകളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നഗരസഭയിലേയ്്ക്ക് മാര്‍ച്ച് നടത്തി. മാലിന്യസംസ്‌ക്കരണത്തിന് ഒരു സംവിധാനവും നിലവിലില്ല.
മഴക്കാലമായാല്‍ ഇത് നീക്കം ചെയ്യാന്‍ കഴിയാത്തതു കാരണം വലിയ ദുരിതമാണ് ഇവിടുത്തുകാര്‍ അനുഭവിക്കുന്നത്. ടോള്‍ ബൂത്ത് പരിസരത്തും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ മറ്റു ഭാഗങ്ങളിലും  കുമിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാനോ പൊതുനിരത്തില്‍ മാലിന്യം തളളുന്നവര്‍ക്കെതിരായി നടപടി സ്വീകരിക്കാനോ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നെടുവ മേഖല കമ്മിറ്റി പരപ്പനങ്ങാടി നഗരസഭ കാര്യാലയത്തിലേയ്ക്ക് പ്രതീകാത്മകമായി മാലിന്യങ്ങളുമായി നടത്തിയ മാര്‍ച്ച് കൗണ്‍സിലര്‍ ഇല്ല്യന്‍ നൗഫല്‍ ഉദ്ഘാടനം ചെയ്തു.
കിരണ്‍ പാലക്കണ്ടി അധ്യക്ഷതവഹിച്ചു. ബ്ലോക്ക്് സെക്രട്ടറിയേറ്റ് മെംബര്‍ എ പി  മുജീബ്, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി എ വിശാഖ് സംസാരിച്ചു.  മാലിന്യം നീക്കം ചെയ്യാമെന്ന് ചേയര്‍പേഴ്‌സണ്‍ ജമീല ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
പരപ്പനങ്ങാടി ടോള്‍ ബൂത്തിനു സമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ നേതൃത്വം നല്‍കിയ നഗരസഭ കൗണ്‍സിലര്‍ക്കെതിരേ മലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. മുജീബ് അങ്ങാടി, നവാസ് ചിറമഗലം നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it