Alappuzha local

റേഷന്‍ വ്യാപാരികളെ സംരക്ഷിക്കും : മന്ത്രി



ആലപ്പുഴ: കേരളാ സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സുഗതന്‍ സ്മാരക ഹാളില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. ഉചിതമായ തീരുമാനം കൈക്കൊണ്ട് റേഷന്‍ വ്യാപാരികളെ സംരക്ഷിക്കും. സമ്മേളനത്തില്‍ എ എ ഷുക്കൂര്‍ മുന്‍ എംഎല്‍എ, സിപിഐ ജില്ലാ അസി. സെക്രട്ടറി പി വി സത്യനേശന്‍, ബിജെപി ജില്ലാ സെക്രട്ടറി എല്‍പി ജയചന്ദ്രന്‍, അജിത്കുമാര്‍, കെ വേണു സംസാരിച്ചു. ജില്ലാ പ്രസിഡന്റ് തൈക്കല്‍ സത്താര്‍ അധ്യക്ഷതവഹിച്ചു. എന്‍ ഷിജീര്‍ സ്വാഗതവും വര്‍ഗീസ് പാണ്ടനാട് നന്ദിയും പറഞ്ഞു. ഇതിനോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം കെഎസ്ആര്‍ആര്‍ഡിഎ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് മധുസൂതനന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാണ്ടനാട് പ്രവര്‍ത്തനറിപോര്‍ട്ടും കണക്കും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം പുതിയഭാരവാഹികളായി ജില്ലാ പ്രസിഡന്റായി തൈക്കല്‍ സത്താറിനെയും ജില്ലാ ജനറല്‍ സെക്രട്ടറിയായി എന്‍ ഷിജീറിനെയും ഖജാഞ്ചിയായി ഉദയകുമാര്‍ ഷേണായിയെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it