malappuram local

റേഷന്‍ വ്യാപാരികളുടെ കൊള്ളയ്ക്കു പിന്നില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള മാസപ്പടിയെന്ന്‌

പൊന്നാനി: റേഷന്‍ വ്യാപാരികളുടെ കൊള്ളയ്ക്കു പിന്നില്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലിയെന്ന് ആരോപണം. റേഷന്‍കട നടത്തുന്നവര്‍ റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്കും താലൂക് സപ്ലൈ ഓഫിസര്‍ക്കും മാസപ്പടി കൃത്യമായി കൊടുത്താല്‍ ജനങ്ങള്‍ക്കു കിട്ടേണ്ട റേഷന്‍ എത്രവേണമെങ്കിലും മറിച്ചു വില്‍ക്കാം.
നാല്‍പ്പതോളം റേഷന്‍ കടകള്‍ ചേര്‍ന്നാല്‍ ഒരു ഫിര്‍ക്കയായി കണക്കാക്കും അങ്ങിനെയുള്ള മൂന്നോ, നാലോ ഫിര്‍ക്കകളാണ് ഓരോ താലൂക്കിലും വ്യാപാരം നടത്തുന്നത്. ഓരോ ഫിര്‍ക്കയിലും ഒരു റേഷന്‍ ഇന്‍സ്—പെക്ടര്‍ ഉണ്ടാവും. താലൂക്കിലെ സെൈപ്ല ഓഫിസര്‍ക്കാണ് ഇവരുടെ ചുമതല. ഓരോ റേഷന്‍ വ്യാപാരികളും മാസത്തില്‍ 500 രൂപവീതം റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്കും ടിഎസ്ഒക്കും നല്‍കണം.
എങ്കിലേ റേഷന്‍ കടകളില്‍ പരിശോധനായില്ലാതിരിക്കൂ. ഇത് കാലങ്ങളായി ജില്ലയിലെ പലയിടത്തും നടന്നുവരുന്നു. തങ്ങള്‍ക്കു കിട്ടേണ്ട റേഷന്‍ എത്രയാണെന്നും എന്താണെന്നും അറിവില്ലാതെ കിട്ടുന്നത് വാങ്ങിപ്പോവുകയാണ് സാധാരണക്കാരായ ഉപഭോക്താക്കള്‍. ഇ പോസ് സംവിധാനം വന്നതോടെ അതിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഇപ്പോഴത്തെ കൊള്ള.
ഇ പോസ് മെഷീനിന്റെ ഇടയ്ക്കുള്ള പണിമുടക്ക് മുതലെടുക്കുകയാണ് വ്യാപാരികള്‍. റേഷന്‍ വ്യാപരികള്‍ കൈക്കൂലി നല്‍കാതിരുന്നാല്‍ ചെറിയ കാരണങ്ങളുടെ പേരില്‍ റേഷന്‍ കടകള്‍ക്ക് ഈ ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കുന്നു. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈകൂലികൊടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.
ഉദ്യോഗസ്ഥരുടെയും വ്യാപരികളുടെയും ഈ കൊള്ളയെ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it