റേഷന്‍ വിതരണത്തിലെ ക്രമക്കേട്: റേഷന്‍കട സസ്പെന്‍ഡ് ചെയ്തു
BY kasim kzm2 July 2018 2:07 AM GMT
kasim kzm2 July 2018 2:07 AM GMT
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിലെ മൈലത്ത് സരസ്വതിയമ്മ ലൈസെന്സിയായി പ്രവര്‍ത്തിച്ചുവന്ന 167ാം നമ്പര്‍ റേഷന്‍കട ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് എ സെയ്ഫ് സസ്പെന്‍ഡ് ചെയ്തു. കാര്‍ഡ് ഉടമകള്‍ക്ക് ബില്‍ നല്‍കാതിരിക്കുക, അര്‍ഹതപ്പെട്ട റേഷന്‍ പൂര്‍ണമായി നല്‍കാതിരിക്കുക, ലൈസന്‍സ് മേല്‍ പാട്ടത്തിന് നല്‍കിയിട്ട് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകള്‍ പ്രാഥമിക പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. വിശദമായ ഫീല്‍ഡ് തല പരിശോധനയ്ക്കും ഉത്തരവായിട്ടുണ്ട്. ഈ കടയിലെ കാര്‍ഡ് ഉടമള്‍ക്ക് മൈലത്ത് പ്രവര്‍ത്തിക്കുന്ന 337ാം നമ്പര്‍ റേഷന്‍ ഡിപോയില്‍ നിന്നോ താലൂക്കിലെ മറ്റേത് കടകളില്‍ നിന്നോ തുടര്‍ന്ന് റേഷന്‍ വാങ്ങാവുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു
Next Story
RELATED STORIES
സംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT