malappuram local

റേഷന്‍ കടകളിലെ ഇ-പോസ് സംവിധാനം: കാര്‍ഡുടമകള്‍ക്ക് പ്രയാസമേറുന്നു

എടപ്പാള്‍: റേഷന്‍ കടകളില്‍ നടപ്പാക്കിയ ഇ-പോസ് സംവിധാനം റേഷന്‍ കാര്‍ഡുടമകള്‍ക്കും കടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ഇ-പോസ് മിഷ്യന്‍ വഴി റേഷന്‍ സാധനങ്ങളുടെ അളവും വിലയും വ്യക്തമാക്കിയ ബില്‍ കിട്ടുന്നതിനായി 20 മിനിറ്റോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് മൂലം കടകളിലെ തിരക്ക് നിയന്ത്രണാധീതമാകുകയും കാര്‍ഡുടമകള്‍ ബഹളം വയ്ക്കുന്നതും പതിവാണെന്ന് റേഷന്‍ ഷാപ്പുടമകള്‍ പറയുന്നു. കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ റേഷന്‍ വാങ്ങാന്‍ പോയാല്‍ അവരുടെ രണ്ടുവിരലുകളുടെ അടയാളം യന്ത്രം വഴി തിരിച്ചറിയുന്നതിനും അതിന്റെ ഫലം വരുന്നതിനും ഏതാനും സമയം കാത്തിരിക്കണം.
തിരിച്ചറിയല്‍ അടയാളം ശരിയായി വന്നാല്‍ മാത്രമേ ഓരോ കാര്‍ഡുടമകള്‍ക്കും അനുവദിച്ച റേഷന്‍ സാധനങ്ങളുടെ അളവുകളും തൂക്കങ്ങളും വിലയും രേഖപ്പെടുത്തിയ ലിസ്റ്റ് പ്രത്യക്ഷപ്പെടൂ. ഈ ലിസ്റ്റിലെ ഓരോ കോളത്തിലും ചെറിയതായി തൊട്ടുകൊടുത്താല്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് അന്തിമമായി ബില്‍ ലഭിക്കുകയുള്ളൂ. മുന്‍ഗണനാ കാര്‍ഡുടമകള്‍ ഉള്‍പ്പടെയുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും ഒരി കിലോക്ക് ഒരു രൂപ നിരക്കില്‍ സര്‍വീസ് ചാര്‍ജ് കൊടുത്ത് വേണം ബില്‍ കൈപറ്റാന്‍ നിലവില്‍ മുന്‍ഗണനാ കാര്‍ഡിലുള്ളവര്‍ക്കു ഭക്ഷ്യധാന്യങ്ങള്‍ നിര്‍ത്തും സൗജന്യമായാണു വിതരണം ചെയ്തിരുന്നത്. പുതിയ സംവിധാനത്തില്‍ അരിക്ക് ഒരു രൂപ വിലയീടാക്കുന്നതും കാര്‍ഡുടമകളും റേഷന്‍ കടക്കാരും തമ്മില്‍ വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്.
ഇ-പോസ് സംവിധാനത്തിലൂടെ റേഷന്‍ വിതരണം ചെയ്യുന്നതിനു കൂടുതല്‍ സമയം എടുക്കുമെന്നും കാര്‍ഡുടമകള്‍ ഇതിനായി സഹകരിക്കണമെന്നുമുള്ള അറിയിപ്പുകള്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിനൊന്നും കാത്തുനില്‍ക്കാന്‍ റേഷന്‍ കടകളിലെത്തുന്നവര്‍ തയ്യാറാകുന്നില്ലെന്നുമാണു കടയുടമകള്‍ പറയുന്നത്. ഒട്ടുമിക്ക റേഷന്‍ കടകളിലും ഇതുതന്നെ ആണ്  അവസ്ഥ.
ഇതിനായി മറ്റൊരാളെ കൂടി റേഷന്‍ കടയില്‍ ജോലിക്കു നിര്‍ത്തിയിരിക്കയാണ്. പല റേഷന്‍ കടയുടമകളും ഇ-പോസ് യന്ത്രം തകരാറിലാകുന്നതും പലപ്പോഴും പതിവാണ്. യന്ത്രം തകരാറിലായാല്‍ ഈ രംഗത്തെ വിദഗ്ധര്‍ എത്തി വേണം ശരിയാക്കാനെത്തതും സമയ നഷ്ടത്തിനിടയാക്കുന്നു.
Next Story

RELATED STORIES

Share it