Flash News

റെയ്ഡ് അനാവശ്യമെന്ന് ചെന്നിത്തല, ലഫ്. ഗവര്‍ണറെ പ്രതിഷേധമറിയിക്കും

തൃശൂര്‍ : കേരളാ ഹൗസില്‍ ബീഫ് വില്‍പനയുടെ പേരില്‍ നടത്തിയ റെയ്ഡ് അനാവശ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വിളിച്ചു ചോദിക്കേണ്ടതിന് പകരം പോലീസ് നേരിട്ടെത്തുകയായിരുന്നു.

ഇക്കാര്യത്തില്‍ ഡല്‍ഹി പോലിസിന്റെ നടപടിക്കെതിരെ കേരളത്തിന്റെ പ്രതിഷേധം ലഫ്.ജനറലിനെ കത്തുമുഖേന അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബിന്റെ നിലപാട് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
Next Story

RELATED STORIES

Share it