റെയില്‍വേ ബജറ്റ് 25ന്, കേന്ദ്രബജറ്റ് 29ന്
BY ajay G.A.G4 Feb 2016 7:32 AM GMT
X
ajay G.A.G4 Feb 2016 7:32 AM GMT
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 16 വരെയും രണ്ടാം ഭാഗം ഏപ്രില്‍ 25 മുതല്‍ മെയ് 13 വരെയും നടക്കും. ബജറ്റിന് മുന്നോടിയായുള്ള പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനം 23ന് രാഷ്ട്രപതി അഭിസംബോധന ചെയ്യും. റെയില്‍വേ ബജറ്റ് ഈ മാസം 25നും കേന്ദ്രബജറ്റ് 29നും അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി കാര്യ ക്യാബിനറ്റ് സമിതിയാണ് ബജറ്റ് സമ്മേളനം സംബന്ധിച്ച തീയതിക്രമത്തിന് അന്തിമ രൂപം നല്‍കിയത്. പാര്‍ലമെന്റിന്റെ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളില്‍ പാസാക്കാന്‍ കഴിയാതെപോയ ജിഎസ്ടി ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കുവാനും സര്‍ക്കാര്‍ ശ്രമിക്കും. അതേസമയം രോഹിത് വെമ്യുലയുടെ ആത്മഹത്യയും മറ്റു പ്രശ്നങ്ങളും ഉന്നയിച്ച് സഭയെ പ്രക്ഷുബ്ദമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT