ernakulam local

റിസര്‍വ് ബാങ്ക് ഓഫിസിന് മുന്‍പില്‍ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ ഇന്ന്



കൊച്ചി: നോട്ട് നിരോധനം രാജ്യത്തിന് മേല്‍ അടിച്ചേല്‍പിച്ച് ഒരു വര്‍ഷം പിന്നിടുന്ന ഇന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദിയെ എസ്ഡിപിഐ വിചാരണ ചെയ്യുന്നു. ദേശീയ തലത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സമരം സംഘടിപ്പിക്കുന്നത്. എറണാകുളം റിസര്‍വ് ബാങ്ക് ഓഫിസിന് മുന്‍പില്‍ രാവിലെ പത്തിന് നടക്കുന്ന പ്രതിഷേധ ധര്‍ണ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. കള്ളപ്പണത്തിന്റെയും കള്ളനോട്ടുകളുടെയും ഭീകരതയുടേയും പേര് പറഞ്ഞ് നടത്തിയ നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക ദുരന്തത്തിലേക്കാണ് നയിച്ചത്. ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്ത ഈ മണ്ടന്‍ തീരുമാനം കൊണ്ട് വികസന രംഗത്ത് രാജ്യം വര്‍ഷങ്ങള്‍ പിന്നിലായി. ചെറുകിട കച്ചവടക്കാരുള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പെരും നുണകള്‍ പറഞ്ഞ് തലതിരിഞ്ഞ നടപടികളിലൂടെ ജനങ്ങളെ വഞ്ചിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ജനകീയ വിചാരണ നേരിടേണ്ടി വരും. എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളുടേയും മണ്ഡലം ഭാരവാഹികളുടേയും നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ്്് പി പി മൊയ്തീന്‍കുഞ്ഞ് അധ്യക്ഷത വഹിക്കും. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറിമാരായ റോയി അറക്കല്‍, റൈഹാനത്ത് ടീച്ചര്‍, എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ്് സുല്‍ഫിക്കര്‍ അലി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഇര്‍ഷാന ഷനോജ്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ഫസല്‍റഹ്്മാന്‍ സംസാരിക്കും.
Next Story

RELATED STORIES

Share it