kasaragod local

റിയാസ് മൗലവി വധം : സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്യും



കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്കായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാറില്‍ ശുപാര്‍ശ ചെയ്യുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഹനീഫ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ ചൂരി ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നഗരസഭാംഗം ഹാരിസ് ബെന്നുവിന്റെ നേതൃത്വത്തില്‍ കാസര്‍കോട് യുവജന കൂട്ടായ്മയും നല്‍കിയ പരാതിക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന മുഴുവന്‍ കൊലപാതകങ്ങളുടേയും റിപോര്‍ട്ട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറക്ക് നടപടിയുണ്ടാകും. റിയാസ് മൗലവി വധക്കേസില്‍ അന്വേഷണ സംഘത്തലവനായ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസനില്‍ നിന്ന് റിപോര്‍ട്ട് തേടുമെന്നും ചെയര്‍മാന്‍ പറഞ്ഞു. എസ്പിയും കലക്്ടറും ആറ് മാസത്തിലൊരിക്കല്‍ സിറ്റിങ് നടത്തി ക്രമസമാധാനം ഉറപ്പുവരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it