Flash News

റിയാസ് മൗലവി വധം: യുഎപിഎ ചുമത്തണമെന്ന ഹരജി തള്ളി

റിയാസ് മൗലവി വധം: യുഎപിഎ ചുമത്തണമെന്ന ഹരജി തള്ളി
X
കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസാധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ താമസ സ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സൈദ ജില്ലാ സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത ഹരജി തള്ളി. 2010 മുതല്‍ 17 വരേയുള്ള കാലയളവില്‍ മധൂര്‍ പഞ്ചായത്തിലെ ചൂരി പ്രദേശത്ത് നാല് യുവാക്കളാണ് കൊല്ലപ്പെട്ടതെന്നും പ്രതികള്‍ ഒരേ വിഭാഗത്തില്‍പെട്ടവരും വലതുപക്ഷ തീവ്രവാദികളുമാണെന്നും മുസ്്‌ലിം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുറ്റകൃത്യം നടത്തുന്നതെന്നും ഹരജിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വ. സി ഷുക്കൂര്‍ കോടതിയില്‍ വാദിച്ചു.



റിയാസ് മൗലവി വധത്തോടെ ഈ പ്രദേശത്തെ കൊലപാതകം അവസാനിക്കണമെന്ന ആഗ്രഹത്തോടെയാണ് പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍ യുഎപിഎ ചുമത്താന്‍ ജില്ലാ കോടതിക്ക് അധികാരമില്ലെന്നും ഹരജിക്കാര്‍ക്ക് മേല്‍ കോടതിയെ സമീപിക്കാമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.പി വി ജയരാജന്‍ കോടതിയെ ബോധിപ്പിച്ചു. ജില്ലാ സെഷന്‍സ് കോടതിക്ക് നിയമപരമായി ഈ കേസ് പരിഗണിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ പാടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.സുനില്‍കുമാര്‍ വാദിച്ചു.  കേസിലെ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Next Story

RELATED STORIES

Share it