Flash News

റിയാസ് മൗലവി വധം : ജാമ്യാപേക്ഷ മാറ്റി

റിയാസ് മൗലവി വധം : ജാമ്യാപേക്ഷ മാറ്റി
X


കാസര്‍കോട്: പ്രമാദമായ റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കാസര്‍കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ ജൂലൈ ഒന്നിലേക്കു മാറ്റി. അതിനിടെ റിയാസ് മൗലവി വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് റഫര്‍ ചെയ്തു. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം അശോകന്‍ ഇന്നലെ കൊലപാതകം നടന്ന പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് സന്ദര്‍ശിച്ചു. പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ്(20), ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍(21), കേളുഗുെഡ്ഡ പടഌയിലെ നിധിന്‍(19) എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it