റിയാദില്‍ മരിച്ചു

റിയാദ്: പ്രവാസികളുടെ സാമൂഹിക സേവനരംഗത്ത് സജീവമായിരുന്ന മലപ്പുറം വാണിയമ്പലം പെരുമുണ്ട മുഹമ്മദ് ഫാറൂഖ്(50) ഹൃദയാഘാതംമൂലം റിയാദില്‍ മരിച്ചു. പരേതരായ പെരുമുണ്ട മുഹമ്മദ് എന്ന കുഞ്ഞീന്‍-ആയിശ ദമ്പതികളുടെ മകനാണ്. റിയാദിലെ അല്‍ സെയ്ഫ് കമ്പനിയില്‍ അക്കൗണ്ട്‌സ് ഓഫിസറായിരുന്നു.
ഒരാഴ്ച മുമ്പ് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ബദിയ സുവൈദിയയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ഫാറൂഖ് കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ നിന്നു മടങ്ങിയെത്തിയെങ്കിലും ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മരിക്കുകയായിരുന്നു.
പി വി അബ്ദുല്‍ വഹാബ് എംപിയുടെ സഹോദരിയുടെ മകള്‍ ഷാനിബയാണ് ഭാര്യ. 20 വര്‍ഷമായി കുടുംബസമേതം റിയാദില്‍ കഴിയുകയായിരുന്നു. മക്കള്‍: ഇഷ്ഫാഖ് ഫാറൂഖ് (ബംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി), ആയിശ ജന്ന, സകിയ സിയ, ഇസ്ഹാഖ് ഫാറൂഖ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
Next Story

RELATED STORIES

Share it