Flash News

റഷ്യന്‍ പ്രസിഡന്റ്് തെരഞ്ഞെടുപ്പ്:പുടിനെതിരെ മല്‍സരിക്കാന്‍ മുസ്‌ലിം വനിതാനേതാവ്

റഷ്യന്‍ പ്രസിഡന്റ്് തെരഞ്ഞെടുപ്പ്:പുടിനെതിരെ മല്‍സരിക്കാന്‍ മുസ്‌ലിം വനിതാനേതാവ്
X
മോസ്‌കോ: 2018 മാര്‍ച്ചില്‍ നടക്കുന്ന റഷ്യന്‍ പ്രസിഡന്റ്് തെരഞ്ഞെടുപ്പില്‍ വ്‌ലാദിമര്‍ പുടിനെതിരെ മല്‍സരിക്കാന്‍ രാജ്യത്തെ മുസ്‌ലിം വനിതാനേതാവും. ദഗസ്താനിലെ 46 കാരിയായ ഐന ഗംസതോവയാണ് മല്‍സരിക്കുന്ന കാര്യം കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

നൂറുകണക്കിന് അനുയായികളുള്ള ഇവര്‍ റഷ്യയിലെ ഏറ്റവും വലിയ മുസ്‌ലിം മാധ്യമസ്ഥാപനത്തിന്റെ മേധാവിയാണ്. ഇവരുടെ ഭര്‍ത്താവ് അഹ്മദ് അബ്ദുലേവ് ദഗസ്താനിലെ മുഫ്തിയാണ്. ആയിരക്കണക്കിന് അനുയായികളുള്ള സൂഫി സരണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് ഐന. മേഖലയിലെ മുസ്‌ലിം നേതാവായിരുന്ന മുഹമ്മദ് അബൂബകറോവ് ആയിരുന്നു ഇവരുടെ ആദ്യ ഭര്‍ത്താവ്. 1998ല്‍ ഇദ്ദേഹം മരിച്ചതോടെയാണ് ഐന ശ്രദ്ധേയയായിത്തുടങ്ങിയത്. ഐനയുടെ സ്ഥാനാര്‍ഥിത്വം ഇതിനകം റഷ്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. പുടിനെപ്പോലൊരാളെ തോല്‍പിക്കാന്‍ ഇവര്‍ക്ക് കഴിയില്ലെങ്കിലും 20 മില്യന്‍ മുസ്‌ലിംകളില്‍ വലിയൊരു ശതമാനത്തിന്റെ വോട്ട് ഇവര്‍ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Next Story

RELATED STORIES

Share it