World

റഷ്യന്‍ ഇടപെടല്‍: ട്രംപിന്റെ പ്രചാരണത്തലവന്‍ കുറ്റം സമ്മതിക്കും

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് ട്രംപിന്റെ പ്രചാരണവിഭാഗം മുന്‍ തലവന്‍ പോള്‍ മനാഫോര്‍ട്ട് കുറ്റസമ്മതം നടത്തും. പ്രത്യേക കൗണ്‍സലര്‍ റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവുമായി സഹകരിക്കാമെന്ന് മനാഫോര്‍ട്ട് വ്യക്തമാക്കി. മൊഴി കേസ് പരിഗണിക്കുന്ന ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിക്കും.
നവംബര്‍ ആറിന് യുഎസ് കോണ്‍ഗ്രസ്സിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച ആരോപണവുമായി മനാഫോര്‍ഡ് സഹകരിക്കുന്നത് പ്രസിഡന്റ് ട്രംപിന് തിരിച്ചടിയാവും. റഷ്യ അനുകൂല ഉക്രെയിന്‍ രാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടി ജോലി ചെയ്ത് മനാഫോര്‍ഡ് കോടിക്കണക്കിന് ഡോളര്‍ സമ്പാദിച്ചിരുന്നു. ട്രംപിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ശമ്പളമില്ലാത്ത പദവിയായിരുന്നു വഹിച്ചത്.

Next Story

RELATED STORIES

Share it