World

റഷ്യക്കെതിരേ ഡെമോക്രാറ്റുകള്‍ കോടതിയില്‍

ന്യൂയോര്‍ക്ക്: റഷ്യന്‍ സര്‍ക്കാരിനെതിരേ നിയമനടപടിയുമായി യുഎസിലെ പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി. 2016 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ നഷ്ടപരിഹാരം തേടിക്കൊണ്ടുള്ള കേസാണ് ഡെമോക്രാറ്റുകള്‍ ന്യൂയോര്‍ക്ക് കോടതിയില്‍ ഫയല്‍ ചെയ്തത്. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് അനുകൂലമായായിരുന്നു റഷ്യന്‍ ഇടപെടല്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഹിലരി ക്ലിന്റന്റെ പരാജയത്തെ റഷ്യന്‍ ഇടപെടല്‍ സ്വാധീനിച്ചതായാണ് കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it