റയല്‍ തലപ്പത്ത്; ബയേണ്‍ കുതിക്കുന്നു
BY Sumeera SMR24 April 2016 2:52 AM GMT
Sumeera SMR24 April 2016 2:52 AM GMT
മാഡ്രിഡ്/മ്യൂണിക്ക്: സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിനും ജര്‍മന്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്കിനും വിജയം.
35ാം റൗണ്ട് മല്‍സരത്തില്‍ റയോ വല്ലെക്കാനോയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് റയല്‍ പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍, കിരീടത്തിലേക്ക് കുതിക്കുന്ന ബയേണ്‍ 2-0ന് ഹെര്ത്തയെയാണ് തോല്‍പ്പിച്ചത്. ബൊറൂസ്യ ഡോട്മുണ്ട് 3-0ന് സ്റ്റുട്ട്ഗര്‍ട്ടിനെ തോല്‍പ്പിക്കുകയും ചെയ്തു.
വല്ലെക്കാനോയ്ക്കെതിരായ ജയത്തോടെ റയല്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണ, മുന്‍ ജേതാക്കളായ അത്ലറ്റികോ മാഡ്രിഡ് എന്നിവരെ പിന്തള്ളിയാണ് റയല്‍ ലീഗില്‍ തലപ്പത്തെത്തിയത്. 35 മല്‍സരങ്ങളില്‍ നിന്ന് 81 പോയിന്റാണ് റയലിനുള്ളത്. 79 പോയിന്റ് വീതമുള്ള ബാഴ്സയും അത്ലറ്റികോയും റയലിനേക്കാള്‍ ഒരു മല്‍സരം കുറച്ചാണ് കളിച്ചത്.
വല്ലെക്കാനോയ്ക്കെതിരേ രണ്ട് ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് റയല്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇരട്ട ഗോള്‍ നേടിയ ഗരെത് ബേലാണ് റയലിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ലൂകാസാണ് റയലിന്റെ മറ്റൊരു സ്കോറര്‍.
അതേസമയം, ആര്‍ത്യുറോ വിദാല്‍, ഡഗ്ലസ് കോസ്റ്റ എന്നിവരുടെ ഗോളുകളാണ് ഹെര്ത്തയ്ക്കെതിരേ ബയേണിന് ജയം സമ്മാനിച്ചത്. സ്റ്റുഗര്ട്ടിനെതിരേ ഷിന്‍ജി കഗാവ, ക്രിസ്റ്റിയന്‍ പുലിസിക്, ഹെന്റിക് എംകിത്രയന് എന്നിവര്‍ ഡോട്മുണ്ടിനു വേണ്ടി ലക്ഷ്യംകണ്ടു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT