kannur local

റമദാന്‍ ചൈതന്യം പകര്‍ന്ന് നാടെങ്ങും ഇഫ്താര്‍ സംഗമങ്ങള്‍



ഇരിക്കൂര്‍: റമദാന്‍വ്രതം അവസാന പത്തിലേക്ക് കടന്നിരിക്കെ നാടെങ്ങും ഇഫ്താര്‍ സൗഹൃദ സംഗമങ്ങള്‍. ഇരിക്കൂര്‍ സിദ്ദീഖ് നഗര്‍ മസ്ജിദ് അബുബക്കര്‍ ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി സമൂഹ നോമ്പുതുറയും റമദാന്‍ സന്ദേശവും നടത്തി. ജമാഅത്തെ ഇസ്്‌ലാമി ഏരിയാ സെക്രട്ടറി എന്‍ എം ബഷീര്‍ സന്ദേശം നല്‍കി. ബ്ലോക്ക് ക്ഷേമകാര്യ ചെയര്‍മാന്‍ വി അബ്ദുല്‍ ഖാദര്‍, സി രാജീവന്‍, കെ പി അസീസ്, എം ബാബുരാജ്, കെ പി മൊയ്തീന്‍, സി എ സിദ്ദീഖ് ഹാജി സംബന്ധിച്ചു. ഐഎം സ്‌കൂളില്‍ കെ പി പള്ളിക്കുട്ടി സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി ഇഫ്താര്‍ സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍, ടി കെ ഗോവിന്ദന്‍, പി വി ഗോപിനാഥ്, സി രാജീവന്‍, കെ അബ്ദുസ്സലാം ഹാജി, പി കെ ശംസുദ്ദീന്‍, കെ കെ അബ്ദുല്‍ സത്താര്‍ ഹാജി, പി വി ബാലന്‍, കെ ജനാര്‍ദനന്‍, കെ വി ശരീഫ്, കെ ടി അനസ്, കെ കെ കുഞ്ഞിമായന്‍, പി അയ്യൂബ്, കെ ആര്‍ അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.ഇരിട്ടി: ഡിവൈഎഫ്‌ഐ തില്ലങ്കേരി കാരക്കുന്ന് യൂനിറ്റ് സമൂഹ നോമ്പുതുറയും ബീഫ്‌ഫെസ്റ്റും നടത്തി. ജില്ലാ സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ടി സനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിറാജ്, കെ എ ഷാജി, പി വി കാഞ്ചന, സരീഷ് പൂമരം, സി വിനീഷ്, വി കെ സിജേഷ്, പി പി വരുണ്‍ സംസാരിച്ചു. കാടാച്ചിറ: കാടാച്ചിറ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അറബിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ സന്തോഷ്‌കുമാര്‍ സന്ദേശം നല്‍കി. ക്ലബ് കോ-ഓഡിനേറ്റര്‍ സിദ്ധീഖ് മാസ്റ്റര്‍ നേതൃത്വം നല്‍കി,കണ്ണൂര്‍: നീര്‍ച്ചാല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ ഇഫ്താര്‍ സംഗമം നടത്തി. മുന്‍ എംഎല്‍എ എ പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി സമീര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ അസ്ഹരി പ്രാര്‍ഥന നടത്തി. ആശ്‌റഫ് ബംഗാളി മൊഹല്ല, ടി ഹംസ, കെ പി ഇസ്്മായില്‍, എം മുസ്്‌ലിഹ്, ടി എം നസീര്‍, എ ശിഹാബുദ്ദീന്‍, പി ശക്കീബ്, ഫാറൂഖ് വട്ടപ്പൊയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it