kannur local

റമദാന്‍ അവസാന പത്തിലേക്ക്; നാടെങ്ങും റിലീഫ് പ്രവര്‍ത്തനങ്ങള്‍



ഇരിട്ടി:റമളാന്‍ അവസാന പത്തിലേക്ക് കടന്നതോടെ നാടെങ്ങും ഇഫ്ത്താര്‍ സംഗമങ്ങളും സമൂഹ നോമ്പ് തുറയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും സജീവമായി. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ രണ്ടു പത്ത് ദിനങ്ങള്‍ക്കുശേഷം നാളെ മുതല്‍ നരക വിമോചനത്തിന്റെ പ്രാര്‍ഥനകളുമായി വിശ്വാസികള്‍ അവസാന പത്ത് ദിനങ്ങളെ വരവേല്‍ക്കും. പലരും മുഴുസമയം പള്ളികളില്‍ തന്നെ പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവുമായി കഴിഞ്ഞുകൂടും. വിവിധ മഹല്ല് കമ്മിറ്റികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ നോമ്പ് തുറയാണ് നടക്കുന്നത്. മത-രാഷ്ട്രിയ-സന്നദ്ധ സംഘടനകള്‍ക്കു പുറമെ പ്രവാസ ലോകത്തു നിന്നും വിവിധ വാര്‍ട്‌സപ്പ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നാട്ടില്‍ റിലീഫ് പ്രവര്‍ത്തനം നടത്തുന്നതും വേറിട്ട സംഭമായി. ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റിനു പുറമെ നിര്‍ധനരോഗികള്‍ക്കുള്ള ചികില്‍സ സഹായം, ആശുപത്രികള്‍ കേന്ദ്രീകരിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള നോമ്പുതുറയും വിവിധപ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. ജമാഅത്തെ ഇസ്്‌ലാമി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി പയഞ്ചേരി എംടൂഎച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ ഇഫ്ത്താര്‍ സംഗമം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്് യൂ പി സിദ്ദിഖ്, സി മുഹമ്മദലി, പടിയൂര്‍ ദാമോദരന്‍, പി പി ഉസ്മാന്‍, ടി കൃഷ്ണന്‍, ഡോ.എം ജെ മാത്യു, പി അയ്യൂബ്, ഡെന്നിസ്മാത്യു, റെജിമാത്യു, ടി കെ മുഹമ്മദലി, ഷഫീര്‍ആറളം സംസാരിച്ചു.
Next Story

RELATED STORIES

Share it