kannur local

റബര്‍ വില കിലോയ്ക്ക് 200 രൂപയാക്കണമെന്ന്്

ഇരിട്ടി: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ലഭ്യമാക്കി റബ്ബറിന് കിലോയ്ക്ക് 200 രൂപയാക്കാനുള്ള നടപടി ഉടന്‍ കൈക്കൊള്ളണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ടണ്‍ കണക്കിന് റബര്‍ ഇറക്കുമതി ചെയ്യാനുള്ള ടയര്‍ ലോബികളുടെ നീക്കം കര്‍ഷകദ്രോഹമാണെന്നും യോഗം കുറ്റപ്പെടുത്തി. ഈമാസം 29ന് കണ്‍വന്‍ഷന്‍ നടക്കും. പ്രസിഡന്റ് ജെയ്‌സണ്‍ ജീരകശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുന്നപ്പള്ളില്‍,  ജില്ലാ പ്രസിഡന്റ് ഡോ.ജോണ്‍ ജോസഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എസ് സെബാസ്റ്റ്യന്‍, ജോസ് നരിമറ്റം, അബ്രാഹം പാരിക്കാപ്പള്ളി, പി സി ജോസഫ് ,സംസാരിച്ചു.
Next Story

RELATED STORIES

Share it