റഫേല്‍ ഇടപാട് ജെപിസി അന്വേഷിക്കണം- കോണ്‍ഗ്രസ്

പുതുച്ചേരി: റഫേല്‍ വിമാന ഇടപാടിലെ നടപടിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സഭാസമിതി (ജെപിസി)യെ നിയമിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. റഫേല്‍ ഇടപാടിലെ മുഴുവന്‍ സത്യവും ജെപിസി അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. റഫേല്‍ ഇടപാടിലെ അഴിമതിയില്‍ പ്രതിഷേധിക്കാന്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു വാസ്‌നിക്. ജനങ്ങളുടെ ക്ഷേമത്തില്‍ നരേന്ദ്ര മോദിക്ക് യാതൊരു താല്‍പര്യവുമില്ല. റഫേല്‍ ഇടപാടിലേതുപോലെ മറ്റൊരു വലിയ അഴിമതി രാജ്യത്തുണ്ടായിട്ടില്ല. അധികാരത്തിലും ആര്‍എസ്എസിലുമാണ് മോദിക്ക് താല്‍പര്യം- വാസ്‌നിക് പറഞ്ഞു. ഫ്രാന്‍സില്‍ നിന്ന് അസാധാരണമായി ഉയര്‍ന്ന വിലയ്ക്ക് മോദി സര്‍ക്കാര്‍ 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ശബ്ദിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it