Flash News

റഖ : ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സിറിയ



ദമസ്‌കസ്: റഖയില്‍ ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് വ്യോമാക്രമണം നടത്തിയതായി സിറിയന്‍ സര്‍ക്കാര്‍. റഖ നഗരകേന്ദ്രത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ യൂഫ്രട്ടീസ് നദിയുടെ തെക്കന്‍ തീരത്തായിരുന്നു ആക്രമണമെന്ന് സിറിയയിലെ സനാ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ന്നതായും സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സിറിയയില്‍ ഐഎസിന്റെ പ്രഖ്യാപിത തലസ്ഥാനമായ റഖയില്‍ യുഎസ് പിന്തുണയോടെ കുര്‍ദ് സഖ്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസും (എസ്ഡിഎഫ്) സൈനികനീക്കം ആരംഭിച്ചിരുന്നു. നഗരത്തില്‍ ഐഎസിനെതിരേ എസ്ഡിഎഫ് സഖ്യം മുന്നേറ്റമുണ്ടാക്കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it