Flash News

റഖൈന്‍ റോഹിന്‍ഗ്യന്‍ കൂട്ടക്കൊല : റോയിറ്റേഴ്‌സ് റിപോര്‍ട്ട് മ്യാന്‍മര്‍ തള്ളി

റഖൈന്‍ റോഹിന്‍ഗ്യന്‍ കൂട്ടക്കൊല :  റോയിറ്റേഴ്‌സ്  റിപോര്‍ട്ട് മ്യാന്‍മര്‍ തള്ളി
X
നാപിഡോ : റഖൈന്‍ സംസ്ഥാനത്തെ ഇന്‍ദിന് ഗ്രാമത്തിലെ റോഹിന്‍ഗ്യന്‍ കൂട്ടക്കൊലയ്ക്ക് തെളിവുമായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് പുറത്തുവിട്ട റിപോര്‍ട്ട് മ്യാന്‍മര്‍ സര്‍ക്കാര്‍ തള്ളി.  റഖൈനില്‍ സമാധാനം കൊണ്ടു വരാന്‍ തങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതാണ് റിപോര്‍ട്ടെന്ന് മ്യാന്‍മര്‍ സാമൂഹ്യക്ഷേമ, ദുരിതാശ്വാസ-പുനരധിവാസ വകുപ്പു മന്ത്രി വിന്‍ മ്യാത് ആരോപിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചിലര്‍ അവര്‍ക്ക് സത്യമെന്ന് തോന്നുന്നതാണ് എഴുതുന്നതെന്നും അതവരുടെ ജോലിയായതിനാല്‍ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും മ്യാത് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

[caption id="attachment_334380" align="alignnone" width="560"] മ്യാന്‍മറിലെ റഖൈന്‍ സംസ്ഥാനത്തെ ഇന്‍ദിന്‍ ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കൊല്ലപ്പെട്ട 10 രോഹിന്‍ഗ്യര്‍-റോയിട്ടേഴ്‌സ് പുറത്തുവിട്ട ചിത്രം[/caption]

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ 10 റോഹിന്‍ഗ്യരെ ബുദ്ധമതക്കാരായ നാട്ടുകാര്‍ കൂട്ടക്കൊല ചെയ്തതുമായി ബന്ധപ്പെട്ടാണ് റിപോര്‍ട്ട്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മ്യാന്‍മറില്‍ റോഹിന്‍ഗ്യര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നു യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു. വെടിവച്ചോ വെട്ടിയോ ആണ് ബുദ്ധമതക്കാര്‍ റോഹിന്‍ഗ്യന്‍ പുരുഷന്‍മാരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരെ കൂട്ടക്കുഴിമാടത്തിലടക്കം ചെയ്തതായും  റിപോര്‍ട്ടില്‍ പറയുന്നു. സ്വതന്ത്രമായ അന്വേഷണത്തോട് മ്യാന്‍മര്‍ അധികൃതര്‍ സഹകരിക്കാന്‍ അടിയന്തരമായി തയ്യാറാവണമെന്നു യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നോവര്‍ട്ട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഉത്തരവാദികളായവരെ തിരിച്ചറിയാനും നീതിക്കായുള്ള ശ്രമങ്ങള്‍ക്കും സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്നും നോവര്‍ട്ട് വ്യക്തമാക്കി. റോഹിന്‍ഗ്യന്‍ വീടുകള്‍ ചുട്ടെരിച്ചതായും കൊല്ലപ്പെട്ട റോഹിന്‍ഗ്യരെക്കുറിച്ചും ബുദ്ധമതക്കാര്‍ കുറ്റസമ്മതം നടത്തിയതിന്റെ വിവരങ്ങള്‍  റിപോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it