ernakulam local

രോഗി മരിച്ച സംഭവം : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു



മട്ടാഞ്ചേരി:  കഴിഞ്ഞ ഞായറാഴ്ച്ച അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി പുന്നക്കല്‍ വീട്ടില്‍ അലി മരിച്ചിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും െ്രെഡവര്‍ ഇല്ലാത്തതിനാല്‍ ആംബുലന്‍സ് സേവനം ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടായിരുന്നെങ്കിലും െ്രെഡവര്‍മാര്‍ ഇല്ലായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആംബുലന്‍സില്‍ എറണാകുളത്തെ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ രോഗി മരിച്ചു. ആശുപത്രി രേഖകളില്‍ ഹാജരാണെന്ന് ഒപ്പിട്ടുണ്ടെങ്കിലും സംഭവം നടക്കുമ്പോള്‍ െ്രെഡവര്‍ ആശുപത്രിയിലുണ്ടായിരുന്നില്ലെന്ന് ആക്ഷേപം ഉണ്ട്.ഹോസ്പിറ്റല്‍ സുപ്രണ്ടിന്റെയും മറ്റ് ഉദ്യോഗസ്ഥരുടേയും അനാസ്ഥയാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സൂപ്രണ്ടിനെ ഉപരോധിച്ചത്.തുടര്‍ന്ന് ഡിഎംഒ എന്‍ കെ കുട്ടപ്പന്റെ സാന്നിധ്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ടി എം റിഫാസ്, അജിത്ത് അമീര്‍ ബാവ, അഫ്‌സല്‍ അലി, സനില്‍ ഈസ, ഷമീര്‍ ബാബു, പ്രത്യുഷ് പ്രസാദ്  ഉപരോധത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it