Flash News

'രേഖ ശര്‍മ ധൃതി പിടിച്ച് ഓടിയെത്തിയത് കോടതിയില്‍ ഹാദിയ എന്തു പറയുമെന്ന അങ്കലാപ്പില്‍'

രേഖ ശര്‍മ ധൃതി പിടിച്ച് ഓടിയെത്തിയത് കോടതിയില്‍ ഹാദിയ എന്തു പറയുമെന്ന അങ്കലാപ്പില്‍
X


കൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ ധൃതി പിടിച്ച് ഹാദിയയെ കാണാന്‍ ഓടിയെത്തിയത് ഈ മാസം 27ന് സുപ്രീംകോടതിയില്‍ ഹാജരാക്കുമ്പോള്‍ ഹാദിയ എന്തു പറയുമെന്ന അങ്കലാപ്പിലാണെന്ന് സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കഴിഞ്ഞ മൂന്നു മാസമായിട്ട് ഹാദിയയെ കാണാനെത്താത്ത വനിതാ കമീഷന്‍ ഇപ്പോള്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും ജോസഫൈന്‍ പറയുന്നു. ഹാദിയ ആണ് തന്റെ നിലപാട് സുപ്രീംകോടതിയില്‍ അറിയിക്കേണ്ടത്. അതിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ വനിതാ കമീഷന്‍ സംഘടിപ്പിച്ച സംസ്ഥാന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജോസഫൈന്‍.

[related]
Next Story

RELATED STORIES

Share it