Flash News

രാഹുലിന്റെ അമേത്തി സന്ദര്‍ശനത്തിന് പച്ചക്കൊടി



അമേത്തി: നാളെ ആരംഭിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അമേത്തി സന്ദര്‍ശനത്തിനു ജില്ലാ അധികൃതര്‍ അനുമതി നല്‍കി. സന്ദര്‍ശനം മാറ്റിവയ്ക്കാനായി നേരത്തെ അമേത്തി ജില്ലാ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്. എന്നാല്‍, അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്നും മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ സുരക്ഷയെ കരുതിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അമേത്തി ജില്ലാ മജിസ്‌ട്രേറ്റ് യോഗേഷ് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it