Second edit

രാഷ്ട്രീയവും കുടുംബവും

കുടുംബങ്ങളും സുഹൃത്തുക്കളും കൂടിച്ചേരുന്ന സന്ദര്‍ഭങ്ങളാണ് ആഘോഷാവസരങ്ങളും ഉല്‍സവവേളകളും. എന്നാല്‍, രാഷ്ട്രീയം ഇത്തരം അവസരങ്ങളില്‍ പോലും കരിനിഴല്‍ വീഴ്ത്തുന്നതായാണ് അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ സ്ഥിരം ഇടപാടായ ഒരു പ്രദേശത്ത് എതിര്‍ പാര്‍ട്ടിക്കാരുടെ വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പോലും പങ്കെടുക്കാന്‍ മടിക്കുന്ന കൂട്ടരെ കാണാന്‍ പ്രയാസമില്ല.
2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമീപകാലത്ത് ആ സമൂഹത്തെ ഏറ്റവും കഠിനമായി വിഭജിച്ച ഒരു സംഭവവികാസമായിരുന്നു. ഡോണള്‍ഡ് ട്രംപിന്റെ പ്രചാരവേല അത്രയേറെ മലീമസവും വിദ്വേഷഭരിതവുമായിരുന്നു. വാഷിങ്ടണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അതിന്റെ സാമൂഹിക ആഘാതങ്ങളെ സംബന്ധിച്ച് ഒരു പഠനം നടത്തി. സയന്‍സ് ജേണലില്‍ വന്ന പഠനം പറയുന്നത് 2018 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ നടന്ന ആഘോഷങ്ങളില്‍ പങ്കാളിത്തത്തില്‍ വലിയ കുറവു സംഭവിച്ചുവെന്നാണ്. താങ്ക്‌സ് ഗിവിങ് എന്ന ആഘോഷം അമേരിക്കക്കാര്‍ക്ക് പ്രധാനമാണ്. കുടുംബങ്ങള്‍ ഒന്നിച്ചുകൂടും. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന സദ്യ. പക്ഷേ, ഇത്തവണ കടുത്ത രാഷ്ട്രീയ ഭിന്നത നിലനിന്ന പ്രദേശങ്ങളില്‍ 30 മുതല്‍ 50 മിനിറ്റു വരെ കുറവ് സമയമാണ് അധികം പേരും പരിപാടിയില്‍ ചെലവഴിച്ചത്.
Next Story

RELATED STORIES

Share it