Idukki local

രാമക്കല്‍മെട്ട് ടൂറിസം വികസനം; 1.38 കോടിയുടെ രൂപരേഖ

നെടുങ്കണ്ടം: രാമക്കല്‍മെട്ടില്‍  ടൂറിസം വികസനത്തിനും അടിസ്ഥാന സൗകര്യം വികസനത്തിനുമായി 1.38 കോടി രൂപയുടെ വികസന രൂപരേഖയയായി.പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം അവസാനം നടത്തും. ഇതോടൊപ്പം 30 ലക്ഷം രൂപ മുടക്കി നിര്‍മിച്ച വാച്ച്ടവറിന്റെ ഉദ്ഘാടനവും ഈ മാസം അവസാനത്തോടെ നടക്കും.
ആധുനികമായ ടിക്കറ്റ് കൗണ്ടര്‍, സഞ്ചാരികള്‍ക്ക് നടപ്പാതകള്‍, പാര്‍ക്കിംഗ് ഏരിയ എന്നിവയ്ക്കാണ് 1.38 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി ജയന്‍ അറിയിച്ചു. രാമക്കല്‍മെട്ട് ടൂറിസം കേന്ദ്രത്തിന്റെ സ്വാഭാവിക ഭംഗിനിലനിര്‍ത്തുന്നതിനും, കുടിവെള്ളം, വിശ്രമകേന്ദ്രം, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്. മൊട്ടക്കുന്നിന്റെ പച്ചപ്പ് നിലനിലനിര്‍ത്തുന്നതാനായി ഗ്രീന്‍ കാര്‍പ്പറ്റ് എന്നപേരില്‍ പ്രത്യേക പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും.
കുറവന്‍-കുറത്തി ശില്‍പ്പത്തിനടത്തേക്കുള്ള റോഡിന്റെ ആറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും, ശില്‍പം രാത്രിയിലും കാണത്തക്കവിധത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും, സഞ്ചാരികള്‍ക്കും ഓഫ് റോഡിങ് സവാരി നടത്തുന്ന ജീപ്പുകാര്‍ക്കും പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതിനും പദ്ധതിയുണ്ട്. സഞ്ചാരികള്‍ക്കായി കുടിവെള്ളം ഒരുക്കുന്നതിനും, ശൗചാലയങ്ങള്‍ നവീകരിക്കുന്നതിനും തീരുമാനമായി. ആമക്കല്ലിലേക്കുള്ള റോപ് വേ ഉള്‍പ്പെടെയുള്ള പദ്ധതികകളെക്കുറിച്ച് സാധ്യതപഠനം നടന്നുവരികയാണ്. മൊട്ടക്കുന്നില്‍ പച്ചപ്പ് നിലനിര്‍ത്തുന്നതിനായി പുല്‍ത്തകിടിവച്ച് പിടിപ്പിക്കും മേഖലയിലെത്തുന്ന വയോജനങ്ങള്‍ക്കായി പ്രത്യേക വിശ്രമ സങ്കേതങ്ങളും ഒരുക്കും.
Next Story

RELATED STORIES

Share it