രാത്രികാല ഷെഡ്യൂള്‍ റദ്ദാക്കിയ ബസ് കസ്റ്റഡിയിലെടുത്തു
BY Sumeera SMR28 April 2016 4:59 AM GMT
Sumeera SMR28 April 2016 4:59 AM GMT
മട്ടാഞ്ചേരി: രാത്രികാല ഷെഡ്യൂല്‍ റദ്ദാക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരേ ഒടുവില്‍ ഹാര്‍ബര്‍ പൊലിസ് രംഗത്തിറങ്ങി. സന്ധ്യാ സമയങ്ങളില്‍ ഐലന്റിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ ട്രിപ്പ് റദ്ദാക്കി മുങ്ങുന്നതായി വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഹാര്‍ബര്‍ എസ്ഐ സാജന് ജോസഫിന്റെ നേതൃത്വത്തില്‍ പൊലിസ് രംഗത്തെത്തിയത്. ഇന്നലെ ട്രിപ്പ് മുടക്കിയ സ്വകാര്യ ബസ് പൊലിസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് ഐലന്റ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷിബിയെന്ന ബസ്സാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് 650 ന് ഐലന്റില്‍ നിന്ന് കാക്കനാട്ടേക്ക് പോവേണ്ട ബസ് കഠാരി ബാഗില്‍ മാറ്റിയിട്ടത് ശ്രദ്ധയില്‍പ്പെട്ട പൊലിസ് വാഹനം കസ്റ്റഡിയിലെടുകയായിരുന്നു. സന്ധ്യ സമയങ്ങളില്‍ സ്വകാര്യ ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നത് പതിവായതോടെ ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകളാണ് വലയുന്നത്. ഇത് സംബന്ധിച്ച് ജനമൈത്രി യോഗങ്ങളില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. കസ്റ്റഡിയിലെടുത്ത ബസ് പൊലിസ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് ഹാര്‍ബര്‍ എസ്ഐ സാജന് ജോസഫ് പറഞ്ഞു.
Next Story
RELATED STORIES
കെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMT