ernakulam local

രാജ്യാന്തര മണ്‍സൂണ്‍ റൂമറ്റോളജി ഉച്ചകോടി ആരംഭിച്ചു

കൊച്ചി: ആധുനിക ചികിത്സയുടേയും വിദഗ്ധരായ ഡോക്ടര്‍മാരുടെയും മികവില്‍ ഇന്ത്യയിലെ റൂമറ്റോളജി വിഭാഗം സമാനതകളില്ലാത്ത വിധത്തില്‍ മുന്നേറുകയാണെന്ന് ഇന്ത്യന്‍ റൂമറ്റോളജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ദേബാഷിഷ് ഡാന്‍ഡ.
വാതരോഗ വിദഗ്ധരുടെ രാജ്യാന്തര മണ്‍സൂണ്‍ ഉച്ചകോടി ബോള്‍ഗാട്ടി ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌ക്ലീറോഡെര്‍മ, സ്പാന്‍ഡൈലോ ആര്‍െ്രെതറ്റിസ് എന്നീ രോഗങ്ങള്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും വരുതിയിലാക്കാമെന്നും, ഇന്ത്യയിലും കേരളത്തിലും ഇതിനുള്ള എല്ലാ വിദഗ്ധ ചികിത്സകളും ഇപ്പോള്‍ ലഭ്യമാണെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയില്‍ അമേരിക്ക, കാനഡ, യുകെ, സിംഗപ്പൂര്‍, യൂറോപ്പ്, ജി സി സി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 400ല്‍പരം വാതരോഗ ചികിത്സാ വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.
സ്‌ക്ലീറോഡെര്‍മ, സ്പാന്‍ഡൈലോ ആര്‍െ്രെതറ്റിസ് എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സകളെക്കുറിച്ച് ആഗോളതലത്തില്‍ നടത്തിയ നൂതന പഠനങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിച്ചു.
ഉദ്ഘാടന ചടങ്ങില്‍ സിംഗപ്പൂര്‍ റൂമറ്റോളജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ലിയോങ്ങ് ഖായ് പാങ്ങ്, കുവൈറ്റ് റൂമറ്റോളജി അസോസിയേഷന്‍ പ്രസിഡന്റ് ഡോ അഡീബാ അല്‍ ഹെര്‍സ്, ഏഷ്യാ പസഫിക് ലീഗ് ഓഫ് അസോസിയേഷന്‍സ് ഫോര്‍ റൂമറ്റോളജിയുടെ അംബാസിഡര്‍ ഡോ. പത്മനാഭ ഷേണായി സംസാരിച്ചു.
Next Story

RELATED STORIES

Share it