'രാജ്യസഭാ സീറ്റ്: ഇരുമുന്നണികളും മുസ്‌ലിം പ്രതിനിധിയെ പരിഗണിക്കണം'

ആലപ്പുഴ: ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ ഇരുമുന്നണികളും ഓരോ മുസ്‌ലിം പ്രതിനിധികളെ പരിഗണിക്കണമെന്ന ആവശ്യവുമായി കേരളാ മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍ രംഗത്ത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മുസ്‌ലിം സമുദായത്തെ ഇരുമുന്നണികളും അവഗണിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാന ജനസംഖ്യയില്‍ 30 ശതമാനം വരുന്ന മുസ്‌ലിംകളെ ഉദ്യോഗ തലങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ല. സമുദായത്തിലെ ഭൂരിഭാഗവും യുഡിഎഫിനെ പിന്തുണയ്ക്കുന്നവരായിട്ടും പാര്‍ലമെന്ററി പദവികള്‍ പങ്കിടുമ്പോള്‍ ആ പരിഗണന കോണ്‍ഗ്രസ്സും നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it