Flash News

'രാജ്യം വിലപിക്കുമ്പോള്‍ ബിജെപി ആഘോഷിക്കുന്നു'



തിരുവനന്തപുരം: ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തല്ലിത്തകര്‍ത്ത നോട്ട് നിരോധന ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യം വിലപിക്കുമ്പോള്‍ ബിജെപി ആഘോഷിക്കുകയാണെന്ന് ശശി തരൂര്‍ എംപി. കള്ളപ്പണം ബാങ്കുകളിലെത്തിച്ച് നിയമപരമായി വെളുപ്പിച്ചെടുക്കാന്‍ കളപ്പണക്കാര്‍ക്ക് അവസരമൊരുക്കുന്നതിനാണ് കഴിഞ്ഞ നവംബര്‍ എട്ടിന് നോട്ട് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതില്‍ നേട്ടമുണ്ടായതും ബിജെപിക്കാണ്. നിരോധനത്തിന്റെ മറപറ്റി ബിജെപി, ഒറീസയിലും ബിഹാറിലും കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി ഭൂമി വാങ്ങിക്കൂട്ടിയെന്നും തരൂര്‍ ആരോപിച്ചു. കള്ളപ്പണം ഇല്ലാതാക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കുകള്‍ അനുസരിച്ച് 0.0013 ശതമാനം നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തി. കോടികളുടെ കള്ളപ്പണം പിടിച്ചെടുക്കുമെന്ന സര്‍ക്കാര്‍ വാദം ഇതോടെ പൊളിഞ്ഞതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it