രാജസ്ഥാനില്‍ മദ്യത്തിന് 'പശു സെസ്സ്'

ജയ്പൂര്‍: രാജസ്ഥാനില്‍ ഇനി മദ്യം വാങ്ങുന്നവര്‍ സര്‍ചാര്‍ജായി പണം നല്‍കണം. ഈ പണം പശുക്കളുടെ ക്ഷേമത്തിനായാണു സര്‍ക്കാര്‍ ഉപയോഗിക്കുക. ഈ വര്‍ഷം തന്നെ പശു സെസ്സ് തീരുമാനം ഉണ്ടാവുമെന്നാണ് റിപോര്‍ട്ട്. ഇതോടെ വിദേശമദ്യത്തിനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും സംസ്ഥാനത്ത് വില വര്‍ധിക്കും. സംസ്ഥാന ധനവകുപ്പായിരിക്കും സെസ്സ് തുക നിശ്ചയിക്കുക.
ഇപ്പോള്‍ വസ്തു ഇടപാടിന്റെ ഭാഗമായി സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം 'പശു സെസ്സ്' ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇത് ആരംഭിച്ചത്. ഈ തുകയും വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്രത്യേക സെസ്സ് വഴി പശുസംരക്ഷണത്തിന് 500 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്.
Next Story

RELATED STORIES

Share it