രാജകുടുംബം എല്ലാ വിഷയത്തിലും കുറ്റം കണ്ടെത്തുന്നെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ അനാവശ്യമായി എല്ലാ വിഷയത്തിലും രാജകുടുംബം കുറ്റം കണ്ടെത്തുന്നതായി സുപ്രിംകോടതിയുടെ കുറ്റപ്പെടുത്തല്‍. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കാന്‍ ശ്രമിക്കാതെ സുഗമമായ നടത്തിപ്പിനു വഴിയൊരുക്കുകയാണ് രാജകുടുംബം ചെയ്യേണ്ടതെന്നും കോടതി നി ര്‍ദേശിച്ചു. രാജകുടുംബത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകളില്‍ ക്രമക്കേടുണ്ടെന്ന് മുന്‍ സി.എ.ജി. വിനോദ് റായി വ്യക്തമാക്കിയിട്ടുണ്ടെന്ന് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രിംകോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തി ല്‍ ട്രസ്റ്റിന്റെ 2008 മുതലുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ വിനോദ് റായിക്ക് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അനുവാദം നല്‍കി. അതേസമയം, ക്ഷേത്രത്തിന്റെ കേസുമായി ബന്ധപ്പെട്ട് രാജകുടുംബത്തിനെതിരേ ആക്ഷേപങ്ങ ളു ന്നയിച്ച എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ എന്‍ സതീഷിനെ സുപ്രിംകോടതി പരസ്യമായി ശാസിച്ചു. കോടതിയില്‍ ഹാജരായ സതീഷിനെ മുന്നിലേക്കു വിളിച്ചുനിര്‍ത്തിയാണ് കോടതി ശാസിച്ചത്.

കേസില്‍ അന്തിമ തീര്‍പ്പുണ്ടാവുന്നതുവരെ രാജകുടുംബത്തിന് ക്ഷേത്രത്തില്‍ ആചാരപരമായ എല്ലാ അവകാശങ്ങളുമുണ്ടെന്ന് ഉത്തരവിട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസുമാരായ ടി എസ് ഠാക്കൂര്‍, അനില്‍ ആര്‍ ദവെ എന്നിവരുടെ വിമര്‍ശനം. സത്യവാങ്മൂലം പിന്‍വലിച്ച് പുതിയതു സമര്‍പ്പിക്കാ ന്‍ ഒരുമാസത്തെ സമയം കോടതി അനുവദിച്ചു. സത്യവാങ്മൂലം പരിശോധിച്ചശേഷം എക്‌സിക്യൂട്ടീവ് ഓഫിസറെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it