രഹസ്യ വോട്ടെടുപ്പിനെ തള്ളി പ്രകാശ് കാരാട്ട്

ഹൈദരാബാദ്: രഹസ്യ വോട്ടെടുപ്പ് പാര്‍ട്ടി കീഴ്‌വഴക്കമല്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാര്‍ട്ടിക്കുള്ളില്‍ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായാണു വ്യക്തമാക്കുന്നത്. അതിനാല്‍ രഹസ്യ ബാലറ്റിന്റെ ആവശ്യമില്ലെന്നും കാരാട്ട് പറഞ്ഞു. 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ രാഷ്ട്രീയ പ്രമേയങ്ങളില്‍ രഹസ്യ ബാലറ്റ് ഉപയോഗിച്ചിട്ടില്ല. കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റികളിലും കീഴ്ഘടകങ്ങളിലും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിന് രഹസ്യ വോെട്ടടുപ്പ് ആവാമെന്നു ഭരണഘടന പറയുന്നുണ്ട്. എന്നാല്‍, രാഷ്ട്രീയ പ്രമേയ ഭേദഗതികളി ല്‍ രഹസ്യ ബാലറ്റ് ആവാമെന്നു പറയുന്നില്ല. ഇക്കാര്യത്തില്‍ പ്രതിനിധികള്‍ക്ക് അന്തിമ തീരുമാനമെടുക്കാം. പാര്‍ട്ടി കോണ്‍ഗ്രസ്സി ല്‍ ഭേദഗതി ആവശ്യപ്പെട്ട് വോട്ടെടുപ്പ് വരുന്ന് ആദ്യ സംഭവമല്ല. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അഞ്ചു ഭേദഗതികള്‍ ഓപണ്‍ വോട്ടിലൂടെ പാസാക്കിയിരുന്നു. ന്യൂനപക്ഷരേഖ അവതരിപ്പിച്ചതിന്റെ പേരില്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ തെറ്റില്ല. ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പുതിയ കേന്ദ്രകമ്മിറ്റിയാണ്. രേഖ അംഗീകരിച്ചുകഴിഞ്ഞാല്‍ ഒറ്റപക്ഷം മാത്രമാണുള്ളതെന്നും കാരാട്ട് പറഞ്ഞു. ശക്തമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിലനില്‍ക്കുന്നതുകൊണ്ടാണ് കേന്ദ്രകമ്മിറ്റിയും പിബിയും തള്ളിയ ന്യൂനപക്ഷരേഖ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ച ര്‍ച്ചചെയ്യാന്‍ അനുമതി നല്‍കിയത്. ഈ ന്യൂനപക്ഷ രേഖയില്‍ ഉള്‍പ്പെടെ കാര്യക്ഷമമായ ചര്‍ച്ചയാണ് രണ്ടുദിവസമായി നടന്നത്.
കൂട്ടായ തീരുമാനത്തിന്മേലാണ് ജനറല്‍ സെക്രട്ടറിക്കു പകരം താന്‍ കരട് രാഷ്ട്രീയ നയരേഖ അവതരിപ്പിച്ചത്. അതില്‍ അസ്വാഭാവികതയൊന്നുമില്ല. ഇഎംഎസിന്റെ കാലം മുതല്‍ ഇങ്ങോട് പലപ്പോഴും ജനറല്‍ സെക്രട്ടറിക്കു പകരം മറ്റുള്ളവര്‍ കരടു രേഖകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it