രണ്ടു ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിലും ശ്രീലങ്കന്‍ തീരത്തും രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് തെക്കന്‍ കേരളത്തില്‍ തുടരുന്ന കനത്ത മഴയ്ക്ക് കാരണം. ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് ശക്തമായ മഴ തുടരുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ 62.5 മില്ലിമീറ്ററും ആലപ്പുഴ മങ്കൊമ്പില്‍ 37.4 മില്ലിമീറ്ററും അഗത്തിയില്‍ 74.8 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it