രണ്ടു കുട്ടികളുമായി യുവതി പെരിയാറില്‍ ചാടി മരിച്ചു
BY Sumeera SMR16 Feb 2016 4:50 AM GMT
Sumeera SMR16 Feb 2016 4:50 AM GMT
ആലുവ: രണ്ട് കുട്ടികളുമായി മാതാവ് പെരിയാറില്‍ ചാടി മരിച്ചു. കങ്ങരപ്പടിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന നാറാണത്ത് വീട്ടില്‍ അഭിലാഷിന്റെ ഭാര്യ നീതു (26), മക്കളായ അനാമിക (5), അര്‍ജുന്‍കൃഷ്ണ (ഒന്നര) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് മൂന്നരയോടെ ആലുവ മണപ്പുറം കുട്ടിവനത്തോട് ചേര്‍ന്നാണ് സംഭവം. അര്ജുന് കൃഷ്ണയെ എടുത്തും അനാമികയെ നടത്തിയുമാണ് യുവതി പുഴ തീരത്തെത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും കൂട്ടിപ്പിടിച്ച് പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പുഴയില്‍ മീന്പിടിച്ചിരുന്നവരും എതിര്‍വശം ഫഌറ്റില്‍ താമസിക്കുന്നവരും യുവതി കുട്ടികളുമായി പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നു. ഇവര്‍ അറിയിച്ചതനുസരിച്ച് ആലുവയില്‍നിന്നും ഫയര്‍ഫോഴ്സെത്തി നടത്തിയ തിരച്ചിലില്‍ അര മണിക്കൂറിനകം രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. വൈകുന്നേരം അഞ്ചരയോടെ നീതുവിന്റെ മൃതദേഹവും കണ്ടെത്തി.
ഗവ. എല്‍പിസ്കൂളിലെ താല്‍ക്കാലിക അധ്യാപികയാണ് മരിച്ച നീതു. ഭര്‍ത്താവ് അഭിലാഷ് മൂന്നാറില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനാണ്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT