Idukki local

രണ്ടുപേരെ റിമാന്‍ഡ് ചെയ്തു

അടിമാലി: മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരെ കോടതി റിമാന്‍ഡ് ചെയ്തു. യുവതിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രധാന സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ശാന്തമ്പാറ, തൊട്ടിക്കാനം വാഴയില്‍ രാജീവി(32)നെ കൊലപ്പെടുത്തി തമിഴ്‌നാട് അതിര്‍ത്തിയായ രാജാപ്പാറമെട്ടിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മാങ്ങാത്തൊട്ടി വാഴാട്ട് ഗോപി (48), തൊട്ടിക്കാനം വാക്കോട്ടില്‍ ബാബു (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാബുവിനൊപ്പം താമസിക്കുന്ന ആനയിറങ്കല്‍ സ്വദേശിനി എമിലി (40) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം സാക്ഷിയാക്കിയത്.
പ്രതികളുമായി രാജാപ്പാറ മെട്ടിലെത്തി തെളിവെടുപ്പ് നടത്തിയ സംഘം ഒരു കിലോമീറ്റര്‍ ആഴമുള്ള കൊക്കയില്‍ നിന്നാണ് രാജീവിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ജൂലൈ 10 മുതല്‍ രാജീവിനെ കാണാനില്ലെന്ന് അമ്മ കൗസല്യ ശാന്തമ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം കോടതിയില്‍ പോയശേഷം മടങ്ങിവന്നില്ലെന്നായിരുന്നു പരാതി. പരാതിയെ തുടര്‍ന്ന് ശാന്തമ്പാറ പൊലീസ് അന്വേഷണം നടത്തുകയും രാജീവ് ജോലി ചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമയായ ഗോപിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it