thiruvananthapuram local

രണ്ടായിരം രൂപയുടെ ഫോട്ടോകോപ്പി നോട്ടുനല്‍കി തട്ടിപ്പ് വ്യാപകം



പാലോട്: രണ്ടായിരം രൂപയുടെ ഫോട്ടോകോപ്പി നല്‍കി തട്ടിപ്പ് വ്യാപകമാവുന്നു. പാലോട് ജവഹര്‍കോളനിയില്‍ കടയുടമയെ കബളിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിക്കെതിരെ പൊലീസ് കേസ് എടുത്തു. നെയ്യാറ്റിന്‍കരയില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ മൂന്നംഗസംഘത്തെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയിരുന്നു. പോലിസിന്റ ചോദ്യം ചെയ്യലില്‍ ഇവരില്‍ ഒരാളാണ് ജവഹര്‍കോളനിയില്‍ കടയുടമയെ കബളിപ്പിച്ചതെന്ന് വ്യക്തമായി. കഴിഞ്ഞ ഒമ്പതിന് വൈകിട്ട് ബൈക്കിലെത്തിയ യുവാവ് 2000 ന്റെ നോട്ട് നല്‍കി 200 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയിരുന്നു. കോളനി ജങ്ഷനില്‍ കട നടത്തുന്ന ശോഭനയാണ് കബളിപ്പിക്കപ്പെട്ടത്. തിരുനെല്‍വേലി ശങ്കരന്‍കോവില്‍ കാപ്പുകൂട്ടം ഇന്‍ഡോര്‍ കോളനിയില്‍ മഹാലിംഗം (35) ആണ് ശോഭനയെ കബളിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു. പോലിസിന്റെ ചോദ്യം ചെയ്യലില്‍ പ്രതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നന്ദിയോട്, നെടുമങ്ങാട്, ആര്യനാട് ഭാഗങ്ങളിലും സമാനമായ തട്ടിപ്പ് അരങ്ങേറിയിട്ടുണ്ട്. പുതിയ നോട്ടായതിനാല്‍ കളര്‍ ഫോട്ടോകോപ്പി തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാറില്ല. ഇത്തരം കേസുകള്‍ മറച്ചു വയ്ക്കാതെ അടുത്തുള്ള സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് പോലിസ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it