Flash News

രണ്ടാം ലോകയുദ്ധ കാലത്തെ പൊട്ടാത്ത ബോംബ് കണ്ടെടുത്തു

രണ്ടാം ലോകയുദ്ധ കാലത്തെ പൊട്ടാത്ത ബോംബ് കണ്ടെടുത്തു
X


ലണ്ടന്‍: ബെര്‍മിങ്ഹാമില്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മനി വര്‍ഷിച്ച കൂറ്റന്‍ ബോംബുകളിലൊന്ന് കണ്ടെത്തി. മേഖലയിലെ നൂറു കണക്കിനു കുടുംബങ്ങളെ ഒഴിപ്പിച്ചു. എ38 പാതയിലൂടെയുള്ള ഗതാഗതവും നിരോധിച്ചു. ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമം തുടരുകയാണ്. നിര്‍മാണ മേഖലയില്‍നിന്നാണ് തൊഴിലാളികള്‍ ബോംബ് കണ്ടെത്തിയത്. ഉഗ്ര സ്‌ഫോടന ശേഷിയുള്ള വസ്തുവാണ് കണ്ടെത്തിയതെന്നാണ് സൈന്യത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കാലപ്പഴക്കം ചെന്ന സ്‌ഫോടകവസ്തു ഇനി അപകടം വരുത്തുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെങ്കിലും കരുതലുകളോടെയാണ് അധികൃതര്‍ മുന്നോട്ടു പോവുന്നത്. പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതായതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഉപേക്ഷിക്കപ്പെട്ട സ്‌ഫോടകവസ്തുക്കളുടെ വന്‍ശേഖരം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അതിലേറെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രദേശങ്ങളില്‍നിന്നാണ് കണ്ടെത്തിയത്. 2008 ജൂണില്‍ കിഴക്കന്‍ ലണ്ടനിലെ ബൗവില്‍നിന്ന് 1000 കിലോ ഭാരമുള്ള ജര്‍മന്‍ ഷെല്‍ കണ്ടെടുത്തിരുന്നു. അന്ന് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി ആയിരത്തോളം കുടുംബങ്ങളെയൊണ് ഒഴിപ്പിച്ചത്.
Next Story

RELATED STORIES

Share it