രണ്ടരക്കിലോ കഞ്ചാവുമായി തമിഴ്ബാലന്‍ പിടിയില്‍
BY Sumeera SMR17 April 2016 5:24 AM GMT
Sumeera SMR17 April 2016 5:24 AM GMT
കോന്നി: രണ്ടരലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി തമിഴ് ബാലനെ പോലിസ് അറസ്റ്റ് ചെയ്തു. കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപത്തു നിന്നാണ് തമിഴ്നാട് രാജപാളയം സ്വദേശിയായ ബാലനെ പോലിസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോന്നി എസ്ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് തമിഴ് ബാലന് പിടിയിലായത്. ഇയാളില്‍ നിന്ന് രണ്ടര കിലോഗ്രാം കഞ്ചാവ് പോലിസ് പിടിച്ചെടുത്തു.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്ന വന്‍സംഘത്തിലെ കണ്ണിയാണ് ബാലനെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. കുട്ടിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കായുള്ള തിരച്ചില്‍ പോലിസ് ഊര്‍ജ്ജിതമാക്കി. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് കോന്നി ഉള്‍പ്പടെ ജില്ലയിലെ വിവിധ മേഖലകളില്‍ കഞ്ചാവ് എത്തിക്കുന്നത്. പിടിയിലായ ബാലനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT