രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
BY Sumeera SMR29 Feb 2016 5:08 AM GMT
Sumeera SMR29 Feb 2016 5:08 AM GMT
നിലമ്പൂര്‍: രണ്ടരക്കിലോ കഞ്ചാവുമായി നിലമ്പൂരില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. നിലമ്പൂര്‍ മുതുകാട് അഴകം പറമ്പില്‍ ദേവസ്യ (ജോണി -52), മമ്പാട് പള്ളിക്കണ്ടി മുഹമ്മദ് (നാണി-55) എന്നിവരെയാണ് നിലമ്പൂര്‍ സിഐ ടി രാജീവും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് പ്ലാസ്റ്റിക് കവറുകളില്‍ ചെറിയ പൊതികളാക്കി ശരീരത്തില്‍ കെട്ടിവച്ച് ബൈക്കില്‍ വില്പനയ്ക്കായി കൊണ്ടുപോവുന്നതിനിടയിലാണ് ഇരുവരെയും പിടികൂടിയത്.
രണ്ടുപേരില്നിന്നുമായാണ് രണ്ടരക്കിലോ കഞ്ചാവു ലഭിച്ചത്. ഇരുവര്‍ക്കുമെതിരേ മുന്‍പ് നാലോളം കേസുകളുള്ളതായി പോലിസ് പറഞ്ഞു. ജോണി രണ്ടുവര്‍ഷം ജയില്‍വാസം അനുഭവിച്ചതാണ്. മേഖലയില്‍ കഞ്ചാവു വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചതായുള്ള റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലിസ് പ്രത്യേക നിരീക്ഷണം നടത്തിവരികയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. നിലമ്പൂര്‍ സിഐക്ക് പുറമെ എസ്ഐ വി ബാബുരാജ്, ഗ്രേഡ് എസ്ഐ അബൂബക്കര്‍, സിപിഒ റെനി ഫിലിപ്പ്, ജയരാജ്, എന്‍ രവി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT