ernakulam local

രണമുന്നണിയില്‍ പടയൊരുക്കം; റൂറല്‍എസ്പിക്ക് സ്ഥാനചലനമുണ്ടാവും

ഭആലുവ: നഗരത്തിലെ അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാര നടപടിക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ സിപിഎമ്മില്‍ റൂറല്‍ എസ്പിക്കെതിരേ പടയൊരുക്കം. ഇതോടെ എസ്പി എ വി ജോര്‍ജിന് സ്ഥാനചലനമുണ്ടാവുമെന്ന് സൂചന.നഗരത്തില്‍ നടപ്പാക്കിയിട്ടുള്ള ഗതാഗത പരിഷ്‌കാര നടപടിക്കെതിരേ ഭരണകക്ഷി നേതൃത്വം തുടക്കത്തിലേ തന്നെ ശക്തമായ വിയോജിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും പാര്‍ട്ടി നിലപാടിനോട് യോജിക്കാതിരുന്ന എസ്പിക്കെതിരേ സിപിഎം പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ പ്രശ്‌ന പരിഹാരത്തിനായി സിപിഎം ജില്ലാ നേതൃത്വം വരെ ഇടപെട്ടെങ്കിലും റൂറല്‍ എസ്പി നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതോടെയാണ് എസ്പിക്കെതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമായിട്ടുള്ളത്. ഇതിന്റെ ഭാഗമായി റൂറല്‍ എസ്പിയെ സ്ഥലം മാറ്റുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it